മാനന്തവാടി: റിട്ട. അധ്യാപകനും ഭാര്യയും നിഷ്ഠൂരമായി കൊല്ലപ്പെട്ടിട്ട് വെള്ളിയാഴ്ച രണ്ടു മാസം തികയുമ്പോൾ പ്രതികളെ കണ്ടെത്താൻ ലോക്കൽ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് ടി. സിദ്ദീഖ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
പനമരത്ത് രൂപവത്കരിച്ച കർമസമിതിയും ഈ ആവശ്യവുമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ജൂലൈ 10നാണ് താഴെ നെല്ലിയമ്പം വാടോത്ത് പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതിയും അക്രമികളുടെ വെട്ടേറ്റു മരിച്ചത്.തുടർന്ന് മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തിവന്നെങ്കിലും പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
സി.സി.ടി.വി, സൈബർ സെൽ, വിരൽ അടയാളം തുടങ്ങിയ ശാസ്ത്രീയ പരിശോധനകളും ഗുണം ചെയ്തില്ല. ജയിൽ മോചിതരേയും പരോളിലിറങ്ങിയവരേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണം കൈമാറണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.