മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കില്‍ കിടത്തിച്ചികിത്സ ആരംഭിച്ചു. മള്‍ട്ടി പര്‍പസ് ബില്‍ഡിങ്ങിലെ മൂന്ന്, നാല് ബ്ലോക്കുകളിലാണ് ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങിയത്.
ജനറല്‍ മെഡിസിന് വിഭാഗത്തില്‍ ശ്വാസകോശം, മാനസികം, ത്വക്ക്, സിക്കിള്‍ സെല്‍, ക്ഷയരോഗികള്‍ എന്നിവയില്‍ കിടത്തിച്ചികിത്സയിലുള്ള രോഗികളെയാണ് ആദ്യഘട്ടത്തില്‍ പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. മൂന്നാം ബ്ലോക്കില്‍ പുരുഷന്മാരും നാലില്‍ സ്ത്രീകളുമാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ഈ നിലകളിലേക്ക് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നാല് ലിഫ്റ്റും പ്രവര്‍ത്തിപ്പിച്ചു. ഘട്ടം ഘട്ടമായി കൂടുതല്‍ വിഭാഗത്തിൽപെട്ട രോഗികളെ ഇവിടെ പ്രവേശിപ്പിക്കും.
പഴയ ഫര്‍ണിച്ചര്‍ ഉപയോഗപ്പെടുത്തിയാണ് രോഗികളെ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജിന്റെ പുതിയ ബ്ലോക്കിലും കാത്ത് ലാബിലും ഒ.ആര്. കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 2.67 കോടി മുടക്കി ഫര്‍ണിച്ചറും മറ്റു അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങുന്നതിനും മറ്റു സൗകര്യങ്ങള്‍ക്കുമായി തുക അനുവദിച്ചിട്ടുണ്ട്. ഫര്‍ണിച്ചര്‍ അനുബന്ധ സൗകര്യങ്ങളും എത്തുന്നതോടെ ഈ ബ്ലോക്കില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനാകും. ഇതോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൂടുതല്‍ സേവനങ്ങളും സൗകര്യവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.