മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളജിൽ ആവശ്യമായ സംവിധാനങ്ങളില്ലാത്തത് ചികിത്സ തേടിയെത്തുന്നവരെ പ്രതിസന്ധിയിലാക്കുന്നു. കാത്ത്ലാബ് പ്രവർത്തന സജ്ജമാക്കുമെന്നു ആരോഗ്യമന്ത്രി പറഞ്ഞിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും എവിടെയുമെത്തിയില്ല.
മുമ്പ് ആഴ്ചയിൽ രണ്ടു ദിവസം ഒ.പിയിൽ ഹൃദ്രോഗ വിദഗ്ധന്റെ സേവനമുണ്ടായിരുന്നത് ഒരു ദിവസമാക്കി ചുരുക്കി. ആശുപത്രിയിൽ മതിയായ ചികിത്സ സംവിധാനങ്ങളില്ലാത്തതിന്റെ പേരിൽ പഴി കേൾക്കേണ്ടിവരുന്നത് നിലവിൽ ജോലിചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരാണ്. മതിയായ സംവിധനങ്ങളൊരുക്കാതെയാണ് ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി പ്രഖ്യാപിച്ചത്. മെഡിക്കൽ കോളജായി പ്രഖ്യാപിച്ചിച്ച ശേഷം സമീപത്തുള്ള സ്ഥലങ്ങൾ ഏറ്റെടുത്ത് ആശുപത്രി വികസിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. അക്കാദമിക സൗകര്യത്തിനുള്ള കെട്ടിടം നിർമിക്കേണ്ട സ്ഥലം ഇപ്പോഴും കോടതി വ്യവഹാരത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പേരിനു മാത്രമായി ഒരു മെഡിക്കൽ കോളജ് എന്തിനെന്നാണ് ചികിത്സക്കെത്തുന്നവർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.