മാനന്തവാടി: സാങ്കേതിക തകരാർ മൂലം ആർ.ടി ഓഫിസുകളിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നിലച്ചത് വാഹന ഉടമകൾക്ക് ദുരിതമായി മാറുന്നു. ഡിസംബർ 23 മുതലാണ് രജിസ്ട്രേഷൻ നടപടികൾ പ്രതിസന്ധിയിലായിരിക്കുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതർക്കായിട്ടില്ല.
സംസ്ഥാനത്തെ മിക്ക ആർ.ടി ഓഫിസുകളുടെയും സ്ഥിതി ഇതാണ്.നാഷനൽ ഇൻഫർമാറ്റിക് സെന്ററാണ് മോട്ടോർ വാഹന വകുപ്പിന് വേണ്ടിയുള്ള രജിസ്ട്രേഷൻ നടപടികൾ വെബ് സൈറ്റിലൂടെ നടത്തുന്നത്. എന്നാൽ, സാങ്കേതിക തകരാർ കാരണം സൈറ്റ് നിശ്ചലമായതാണ് മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിലെത്തുന്ന വാഹന ഉടമകളെ വലക്കുന്നത്.
സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ മാത്രം പ്രതിദിനം 20നും 25 നുമിടയിൽ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനുകളാണ് നടക്കുന്നത്. സൈറ്റ് തകരാറിലായ വിവരമറിയാതെ നിത്യേന നിരവധിയാളുകളാണ് മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിലെത്തി നിരാശയോടെ മടങ്ങുന്നത്. പ്രശ്ന പരിഹാരത്തിനായി അടിയന്തരമായ ഇടപെലുകൾ ഉണ്ടാവണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.