മാനന്തവാടി: എടവക സ്പെഷൽ വില്ലേജ് ഓഫിസറെ സി.പി.ഐ ജില്ല അസി. സെക്രട്ടറി ഇ.ജെ. ബാബുവിെൻറ നേതൃത്വത്തിൽ ഉപരോധിച്ചു. അയിലമൂല സ്വദേശികളായ കാഞ്ഞിരത്തിങ്കൽ ജോണി, സഹോദരൻ മത്തായി എന്നിവർ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി രണ്ടു വർഷം മുമ്പ് എടവക വില്ലേജിൽ അപേക്ഷ നൽകിയിരുന്നു. റീസർവേ നടത്തിയപ്പോൾ ഒഴിവായി പോയ ഭൂമിക്കാണ് ഇരുവരും പട്ടയം ലഭിക്കുന്നതിനായി അപേക്ഷ നൽകിയത്.
എടവക വില്ലേജിലെ സ്പെഷൽ വില്ലേജ് ഓഫിസർ രണ്ടു വർഷമായി സഹോദരങ്ങളെ നടത്തിക്കുകയും ഓഫിസിൽ ചെല്ലുമ്പോൾ അധിക്ഷേപിക്കുകയും ചെയ്യുന്നതായി സഹോദരങ്ങൾ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിലാണ് സി.പി.ഐയുടെ നേതൃത്വത്തിൽ സ്പെഷൽ വില്ലേജ് ഓഫിസറെ ഉപരോധിച്ചത്.
സമരത്തെ തുടർന്ന് ഭൂരേഖ വിഭാഗം തഹസിൽദാർ കെ.എ. അഗസ്റ്റിൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുജിത്ത് ജോസ്, കെ. രാഗേഷ് തുടങ്ങിയവരെത്തി നടത്തിയ ചർച്ചയിൽ ഒരാഴ്ചക്കകം പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും പെരുമാറ്റദൂഷ്യത്തിെൻറ പേരിൽ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി വി.കെ. ശശിധരൻ, കെ. സജീവൻ, വി. ജോതിഷ്, അയ്യപ്പൻകുട്ടി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.