മാനന്തവാടി: ആദിവാസികളുടെ അവകാശസമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സി.കെ. ജാനുവിെൻറ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധവുമായി പട്ടികവർഗ മോർച്ച നേതാക്കൾ. രാഷ്ട്രീയവിരോധം തീർക്കാനും ബി.ജെ.പിയുമായി അടുക്കാതിരിക്കാനുമാണ് പിണറായി പൊലീസിെൻറ നീക്കം.
ഒരു മുന്നറിയിപ്പുമില്ലാതെ നോട്ടീസ് പോലും നൽകാതെയാണ് വീട്ടിൽ പൊലീസ് അതിക്രമിച്ചുകയറിയത്. ആദിവാസികൾ വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്തിനെന്നും സ്വർണാഭരണങ്ങൾ ഉപയോഗിക്കരുതെന്നും കോളനികളിൽ താമസിക്കേണ്ടവരാണെന്നും മറ്റുമുള്ള രീതിയിലാണ് പൊലീസ് സംസാരിച്ചത്. ആദിവാസികളുടെ അവകാശ ആനുകൂല്യങ്ങൾക്ക് വേണ്ടി പ്രസംഗിക്കുകയും അവരുടെ സംരക്ഷകരായി നടിക്കുകയും ചെയ്യുന്ന സി.പി.എം നടത്തുന്ന ഇത്തരം നടപടികൾ ആദിവാസികൾ
മനസ്സിലാക്കണമെന്നും ഇനിയും ഇത്തരം കാടത്തങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.