മാനന്തവാടി: മഴ ശക്തമായതോടെ ബാണാസുര അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ചൊവ്വാഴ്ച 762.10 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞവർഷം ഈസമയം 761.20 മീറ്ററായിരുന്നു ജലനിരപ്പ്. 90 മീറ്ററോളം ജലം അധികമാണ് ലഭിച്ചിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ കുറവായിരുന്നെങ്കിലും അണക്കെട്ടിെൻറ വൃഷ്ടിപ്രദേശങ്ങളിൽ നല്ല നിലയിൽ മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം.
771.80 മീറ്റർ ഉയരത്തിൽ ജലനിരപ്പ് ഉയർന്നാൽ ഡാമിെൻറ ഷട്ടർ ഉയർത്താനുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ഡാം അസി. എക്സിക്യൂട്ടിവ് എൻജിനീയർ എം. മനോഹരൻ പറഞ്ഞു. എന്നാൽ, അണക്കെട്ടിെൻറ താഴ്വാരത്തുള്ള പ്രദേശങ്ങളിൽ വെള്ളം കിട്ടാത്തതിനാൽ നെൽകൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്നും ഡാം തുറന്ന് വെള്ളം ലഭ്യമാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.