മാനന്തവാടി: തോരാത്ത മഴയിൽ ക്വാർട്ടേഴ്സിന് ചുറ്റും വെള്ളം കയറിയപ്പോൾ രക്ഷകനായെത്തിയത് മണ്ണുമാന്തിയന്ത്രം. നേപ്പാൾ സ്വദേശികളായ ഹരീഷ്, ഭാര്യ മായ, മൂന്ന് വയസ്സുള്ള മകൻ പ്രശാന്ത്, ഹരീഷിന്റെ സഹോദരൻ റോഷൻ എന്നിവരാണ് കെട്ടിടത്തിൽ കുടുങ്ങിയത്.
ഹോട്ടൽ തൊഴിലാളികളായ ഇവർ വള്ളിയൂർക്കാവ് അടിവാരത്ത് വാടക ക്വാർട്ടേഴ്സിലാണ് കഴിഞ്ഞ രണ്ടു വർഷമായി താമസിക്കുന്നത്. ബുധനാഴ്ച വൈകീട്ട് തന്നെ വെള്ളം കയറിത്തുടങ്ങിയിരുന്നെങ്കിലും ഇവർ താമസസ്ഥലം മാറാൻ തയാറായില്ല. വ്യാഴാഴ്ച രാവിലെ കുടുതൽ വെള്ളം കയറിയതോടെ പുറത്തിറങ്ങാൻ പറ്റാതായപ്പോൾ നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു.
ശ്രമം പരാജയപ്പെട്ടതോടെ സമീപത്തെ ക്ലാസിക് മോട്ടോഴ്സിലെ പ്രദീപന്റെ സഹായം തേടി. പ്രദീപൻ സമീപത്തെ ഇന്റർലോക്ക് സ്ഥാപനം നടത്തുന്ന ബിജേഷിന്റെ സഹായത്തോടെ മണ്ണുമാന്തിയന്ത്രം എത്തിച്ച് ടെറസിലൂടെ ഹരീഷിനെയും മകനെയും രക്ഷപ്പെടുത്തി. പിന്നാലെ മായയേയും റോഷനെയും രക്ഷിച്ചു. നാലുപേരേയും പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.