മലമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു

മാനന്തവാടി: തേയില തോട്ടത്തിൽ കണ്ടെത്തിയ മലമ്പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടു. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ തൊഴിലാളി മലമ്പാമ്പിനെ ചവിട്ടിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പേരിയ അയനിക്കൽ ഒറവക്കുഴി റോയിയുടെ തേയിലത്തോട്ടത്തിൽ ജോലിചെയ്യുന്ന പ്രഭാകരനാണ് ചെടികൾക്കിടയിൽ പതുങ്ങിയിരുന്ന മലമ്പാമ്പിന്റെ ദേഹത്ത് ചവിട്ടിയത്.

കാലിനടിയിൽ നിന്ന് പാമ്പ് കുതറി മാറിയപ്പോഴാണ് ചവിട്ടിയത് പാമ്പിനെയാണെന്ന് മനസ്സിലായതും ഓടി സുരക്ഷിത സ്ഥലത്തേക്ക് മാറിയതും. വിവരമറിയിച്ചതിന്റെയടിസ്ഥാനത്തിൽ വരയാൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആനന്ദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. തുടർന്ന് പാമ്പുപിടുത്ത വിദഗ്ധൻ സുജിത്ത് എത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു.

Tags:    
News Summary - The mountain snake was caught and released in the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.