മാനന്തവാടി: കടുവഭീതിയൊഴിയാതെ കാട്ടിക്കുളം പുളിമൂട് പ്രദേശം. കറവപ്പശുവിനെ കടുവ ആക്രമിച്ചുകൊന്നു. മേലെവീട്ടിൽ പി.ആർ. സുരേഷിെൻറ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. പശുവിെൻറ അലർച്ച കേട്ട് വീട്ടുകാർ ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോൾ പശുവിനെ ഉപേക്ഷിച്ച് കടുവ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.
25 ലിറ്ററോളം പാൽ ലഭിക്കുന്ന മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് സുരേഷ് പറഞ്ഞു, സംഭവമറിഞ്ഞ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. മാനന്തവാടി റേഞ്ച് ഓഫിസർ കെ.വി. ബിജുവുമായി പ്രദേശവാസികൾ ചർച്ച നടത്തി. തുടർന്ന് ഉചിതമായ നഷ്ടപരിഹാരം ഉടൻ നൽകുമെന്നും പരിസരത്ത് ശക്തമായ കാവലും, കാമറകളും സ്ഥാപിക്കുമെന്നുമുള്ള ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.
കാട്ടിക്കുളം വെറ്ററിനറി ഡോക്ടർ സീലിയ ലൂയിസ് പശുവിനെ പോസ്റ്റ്മോർട്ടം നടത്തി. ഇതാദ്യമായാണ് വനത്തിൽനിന്ന് ഇത്രയും അകലെ ജനവാസകേന്ദ്രത്തിൽ മൃഗങ്ങളെ കടുവ ആക്രമിക്കുന്നതെന്ന് വനപാലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.