മാനന്തവാടി: കരുതൽ മേഖലയുമായി ബന്ധപ്പെട്ട ഫീൽഡ് സർവേ ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ആളില്ലാതെ എട്ട് മാസമായി തിരുനെല്ലിയിൽ വില്ലേജ് ഓഫിസറുടെ കസേര ഒഴിഞ്ഞ് കിടക്കുന്നു. വിവിധ സർട്ടിഫിക്കറ്റുകൾക്കായി എത്തുന്ന ജനങ്ങൾ യഥാസമയം സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ വലയുന്നു. തൃശ്ശിലേരി വില്ലേജ് ഓഫിസർക്ക് തിരുനെല്ലിയുടെ കൂടി ചാർജ് നൽകിയിരിക്കുകയാണ്.
തൃശ്ശിലേരിയിൽ തന്നെ എടുത്താൽ തീരാത്ത പണിയുണ്ടെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് വന്യജീവി സങ്കേതങ്ങളിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ കരുതൽ മേഖല വിഷയം ഏറ്റവും അധികം ബാധിക്കുന്ന പഞ്ചായത്താണ് തിരുനെല്ലി. അതിനാൽ ഫീൽഡ് സർവേയുടെ കാര്യത്തിൽ വലിയ ആശങ്കയിലാണ് പഞ്ചായത്തിലെ ജനങ്ങൾ. അടിയന്തരമായി വില്ലേജ് ഓഫിസറെ നിയമിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് യൂത്ത് കോൺഗ്രസ് തിരുനെല്ലി മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.