മാനന്തവാടി: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി പരാജയപ്പെട്ടതിനെ തുടർന്ന് നേതാവിന് വധ ഭീഷണി. മാനന്തവാടി നഗരസഭയിലെ 31ാം ഡിവിഷനായ പാലാക്കുളിയിലെ മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.കെ. കുട്ടപ്പനാണ് വധഭീഷണി.
സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയാണ് ഫോണിലൂടെ കൊലവിളി നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഈ ഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടപ്പൻ സ്ഥാനാർഥിത്വത്തിന് ശ്രമിച്ചിരുന്നു.
എന്നാൽ, പാർട്ടി നേതൃത്വം കോൺഗ്രസിൽനിന്ന് എത്തിയ എ.വി. മാത്യുവിനെയാണ് സ്ഥാനാർഥിയാക്കിയത്. പ്രതിഷേധ സൂചകമായി കുട്ടപ്പൻ നാമനിർദേശ പത്രിക സമർപ്പിച്ചെങ്കിലും സമ്മർദത്തെ തുടർന്ന് പിൻവലിച്ചു. സി.പി.എം ശക്തികേന്ദ്രമായ ഡിവിഷനിൽ 15 വോട്ടിനാണ് കോൺഗ്രസിലെ എം. നാരായണൻ വിജയിച്ചത്. ഭീഷണി ഉയർത്തിയ ആൾക്കെതിരെ കുട്ടപ്പൻ മാനന്തവാടി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.