മാനന്തവാടി: തെരുവുനായുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
മാനന്തവാടി^കോഴിക്കോട് റോഡില്‍ കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവല വെങ്ങാലൂര്‍ വിനോദാസ് (30), എരുമത്തെരുവില്‍ കണിയാരം കടപ്പൂർ അമല്‍ജോസഫ് (17) എന്നിവര്‍ക്ക് വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെ പത്ര വിതരണം ചെയ്യുന്നതിനിടെ കണിയാരം കെ.എസ്.ഇ.ബി ഓഫിസിനു സമീപത്തുെവച്ച് ഏജൻറ് കണിയാരം ഈന്തുകുഴിയില്‍ ചാക്കോ (65) എന്നിവര്‍ക്കുമാണ് കടിയേറ്റത്.
വെള്ളിയാഴ്ച കണിയാരത്തുവെച്ച് ഒരു തമിഴ്‌നാട് സ്വദേശിക്കും കടിയേറ്റിരുന്നു. ഇവരെ മാനന്തവാടി ജില്ല ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രമായ വിന്‍സെൻറ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപകാലത്ത് മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്.
അടിയന്തര നടപടി സ്വീകരിക്കാന്‍ നഗരസഭ തയാറാവണമെന്ന ആവശ്യം ശക്തമായി. മാനന്തവാടി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായ് ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. അടിയന്തര നടപടി സ്വീകരിക്കാൻ നഗരസഭ ഭരണസമിതി തയാറാവണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഡെന്നിസൺ കണിയാരം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.