മാനന്തവാടി: അറ്റകുറ്റപ്പണിക്കിടെ മരപ്പാലം പൊട്ടിവീണ് മൂന്നുപേർക്ക് പരിക്ക്. നെല്ലേരി കേളുവിെൻറ മക്കളായ രാജന് (42), സന്തോഷ് (38), നെല്ലേരി പണിയ കോളനിയിലെ ചാല (58) എന്നിവർക്കാണ് പരിക്കേറ്റത്.
തൊണ്ടർനാട് പഞ്ചായത്തിലെ കൂട്ടപ്പാറ വില്ലേജ് ഓഫിസ്-പൊര്‍ലോം റോഡിലെ നെേല്ലരി പുഴക്ക് കുറുകെയുള്ള മരപ്പാലത്തിെൻറ പണിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേൽക്കാതെ മൂന്നുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവെര പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
പാലം അറ്റകുറ്റപ്പണിക്ക് ഗ്രാമപഞ്ചായത്ത് 20,000 രൂപ അനുവദിച്ചിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഏഴ് തൊഴിലാളികള്‍ പാലം നന്നാക്കുന്നതിനിടെയാണ് അപകടം.
കഴിഞ്ഞവര്‍ഷം പാലം നന്നാക്കാതിരുന്നതാണ് പഴക്കം ചെന്ന മരപ്പാലം പൊട്ടിവീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനിടയില്‍ 20 മീറ്ററിലധികം നീളംവരുന്ന പാലത്തിെൻറ നടുഭാഗം പൊട്ടിവീഴുകയായിരുന്നു. നെല്ലേരിയിലെ കോളനി നിവാസികളടക്കം നെല്ലേരി, പൊര്‍ളോം പ്രദേശങ്ങളിലെ ഇരുനൂറിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്ന വഴിയാണിത്. സ്ഥിരം പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം മാറിമാറിവരുന്ന എല്ലാ സര്‍ക്കാറുകളും അവഗണിക്കുന്നതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.