മാനന്തവാടി: പുതുശ്ശേരി കുളത്താട യവനാകുളം മുതിരേരി മക്കിക്കൊല്ലി വഴി സർവിസ് നടത്തുന്ന ഏക കെ.എസ്.ആർ.ടി.സി ബസ് പതിവായി ട്രിപ് മുടക്കുന്നതും അവധി ദിവസങ്ങളിൽ വാഹനം ഓടിക്കാതിരിക്കുന്നതും നൂറുകണക്കിന് യാത്രക്കാർക്ക് ദുരിതമാകുന്നു. മുമ്പ് നിരവധി ബസുകൾ ഇതുവഴി ചെയിൻ സർവിസ് നടത്തിയിരുന്നു. നിലവിലെ ബസിന്റെ അവസാന സർവിസ് വൈകീട്ട് അഞ്ചിനാണ്. മാനന്തവാടി ടൗണിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികൾ എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ്.
ബസ് സർവിസ് പ്രതീക്ഷിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിവിധ ഓഫിസുകൾ എന്നിവിടങ്ങളിലേക്ക് പേകേണ്ടവർ വഴിയിരികിൽ കാത്തു നിന്ന് മടങ്ങുകയാണ്. കുടുതൽ സർവിസ് അനുവദിക്കണമെന്നും അവധി ദിവസങ്ങളിലും ബസ് സർവിസ് നടത്തണമെന്നമെന്നുമാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആവശ്യം.
ഈ റൂട്ടിൽ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി പാസ് നൽകിയിട്ടുണ്ട്. ബസ് ട്രിപ് മുടക്കുന്നതും സർവിസ് നടത്താതിരിക്കുന്നതും പൊതുജനത്തിന് യാത്ര ചെയ്യണമെങ്കിൽ വൻ ബാധ്യതയാണ് വരുന്നത്. നടപടിയില്ലെങ്കിൽ സമരത്തിന് നേതൃത്വം നൽകുമെന്ന് പ്രദേശത്തെ ജനപ്രതിനിധികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.