മാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് റിട്ട. അധ്യാപകനും ഭാര്യയും കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. ശരീരത്തിൽ പരിക്കേറ്റ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റതെങ്ങനെയെന്ന് കൃത്യമായി പറയാതിരുന്നതിനെ തുടർന്ന് ഇയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. നിലവിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്തുവരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കാവടം പത്മാലയത്തിൽ കേശവൻ മാസറ്റർ (72), ഭാര്യ പത്മാവതി (68) എന്നിവർ മുഖാവരണധാരികളായ രണ്ടുപേരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ പൊലീസ് വിപുലമായ സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.
കൊലപാതകം നടന്ന വീടിൻെറ പരിസരപ്രദേശങ്ങൾ പരിശോധിച്ച അന്വേഷണ സംഘം, അയൽവാസികളിൽനിന്ന് വിവരം ശേഖരിച്ചു.
സംശയം തോന്നിയവരെ വിശദമായി ചോദ്യംചെയ്തു. സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. കാര്യമായ തുമ്പ് ലഭിക്കാതെ വലയുന്നതിനിടെയാണ് യുവാവ് കസ്റ്റഡിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.