കടുവ ശല്യം തടയുക, വന്യമൃഗ ആക്രമണ ഇരകൾക്ക്​ നഷ്ടപരിഹാരം വർധിപ്പിക്കുക; യു.ഡി.എഫ് സത്യാഗ്രഹ സമരം പുനരാരംഭിച്ചു

മാനന്തവാടി: കുറുക്കൻമൂലയിലെ കടുവ ശല്യത്തിനെതിരെയും വന്യമൃഗ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവന്ന സത്യാഗ്രഹ സമരം പുനരാരംഭിച്ചു. പി.ടി. തോമസ് എം.എൽ.എയുടെ നിര്യാണത്തിൽ ദു:ഖാചരണത്തെ തുടർന്ന് നിർത്തി വെച്ച സമരം ക്രിസ്മസ് ദിനത്തിലാണ് പുനരാരംഭിച്ചത്.

ഡി.സി.സി ജനറൽ സെക്രട്ടറി എ.എം. നിഷാന്ത്, തൃശ്ശിലേരി മണ്ഡലം പ്രസിഡന്‍റ്​ സതീശൻ, മുൻ മണ്ഡലം പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, കെ.എസ്.യു ജില്ല സെക്രട്ടറി സുശോഭ് ചെറുകുമ്പം എന്നിവരാണ് ശനിയാഴ്ച സത്യാഗ്രഹ സമരം നടത്തിയത്.

രാവിലെ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ്​ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം എം.കെ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.

Tags:    
News Summary - UDF Satyagraha against wildlife attacks resumes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.