മാനന്തവാടി: മാനം കറുത്താൽ കമ്പമല തേയില തോട്ടം തൊഴിലാളികളുടെ മനസ്സുകളിൽ ആധിയാണ്. പാടികളിലെ വീടുകൾക്കുള്ളിൽ വെള്ളം തളംകെട്ടി നിൽക്കും. ഇതോടെ ഭക്ഷണം പാകം ചെയ്യാനോ, കിടാക്കാനോ പറ്റാതാകും. പല വീടുകൾക്കും മേൽക്കൂര തകർച്ചഭീഷണിയിലാണ്.
പ്ലാസ്റ്റിക്ക്, ടാർപോളിൻ ഷീറ്റുകൾ കൊണ്ട് മൂടിയാണ് ചോർച്ച തടയുന്നത്. പല വീടുകൾക്കും മുൻഭാഗത്ത് വാതിലുകളില്ല. ശുചിമുറി സൗകര്യവും വേണ്ടത്രയില്ല. 96 വീടുകളാണ് കമ്പമലയിൽ ഉള്ളത്. നാലു വീടുകൾ വീതം ഇരുപത്തിനാല് ലൈനുകളിലായാണ് ഉള്ളത്. 1982 ലാണ് ശ്രീലങ്കൻ അഭയാർഥികളായ തമിഴ് വംശജരെ ഇവിടെ പുനരധിവസിപ്പിച്ചത്. അന്ന് നിർമിച്ച വീടുകളാണ് ഭൂരിഭാഗവും ഉള്ളത്.
വീടുകൾ വാസയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഫണ്ടിനായി തോട്ടം അധികൃതർ സർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. അതിനിടയിലാണ് 25 ലക്ഷം രൂപ ചെലവഴിച്ച് വനം വികസന ഓഫിസ് നവീകരിച്ചത്. ഇതിൽ പ്രകോപിതരായ മാവോവാദി സംഘമാണ് തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓഫിസ് അടിച്ച് തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.