മാനന്തവാടി: വയനാട് മെഡിക്കൽ കോളജിനോട് ചേർന്ന് സർക്കാർ ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച നഴ്സിങ് കോളേജ് ബുധനാഴ്ച പ്രവർത്തനം ആരംഭിക്കും. അനുവദിക്കപ്പെട്ട 60 സീറ്റുകളിലും ആദ്യവർഷ പ്രവേശനം പൂർത്തിയായി. നിലവിൽ മെഡിക്കൽ കോളജ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് പുതിയ നഴ്സിങ് കോളജ് ആരംഭിക്കുന്നത്.
2023 -24 ലെ സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ പ്രഖ്യാപിച്ച കോളജാണ് പ്രവർത്തനം ആരംഭിക്കുന്നത്. പ്രിൻസിപ്പലായി പി. ഉഷാകുമാരി ചുമതല ഏറ്റെടുത്തു. മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും സുപ്രധാനമായ ചുവടുവെപ്പാണ് നഴ്സിങ് കോളജ് ആരംഭിക്കുന്നതിലൂടെ സാധ്യമാകുന്നതെന്ന് ഒ.ആർ. കേളു എം.എൽ.എ പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള സർക്കാർ നഴ്സിങ് കോളജ് പനമരത്ത് പ്രവർത്തിച്ചു വരുന്നുണ്ട്. സർക്കാർ മേഖലയിൽ രണ്ട് നഴ്സിങ് പഠന സ്ഥാപനങ്ങൾ ഉള്ള നിയോജക മണ്ഡലമായി മാനന്തവാടി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.