മാനന്തവാടി: നടുക്കുന്ന ഓർമകൾ വിട്ടകലുന്നതിന് മുമ്പേ പാൽവെളിച്ചം ചാലിഗദ്ദയിൽ കാട്ടാന കൂട്ടത്തിന്റെ സംഹാര താണ്ഡവം. വ്യാപകമായി കൃഷി നശിപ്പിച്ചു. ചാലിഗദ്ദ ഉപ്പുവീട്ടില്‍ സിറിള്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്ത തൊട്ടിയിൽ അനീഷ്, പൂവത്തിങ്കൽറോണി, ജിജി, സിറിള്‍ എന്നിവരുടെ 200 ഓളം വെട്ടാറായ വാഴകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ആനകള്‍ ചവിട്ടി നശിപ്പിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിൽ കൊല്ലപ്പെട്ട അജീഷിന്റെ വീടിനടുത്താണ് ആനകളുടെ വിളയാട്ടം. വനംവകുപ്പ് ജീവനക്കാരെ രാത്രി കാവലിന് നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രദേശവാസിയായ ചാലിഗദ്ദ താഴത്തെമുറിയില്‍ അനീഷ് കഴിഞ്ഞ ദിവസം രാത്രി ആനയുടെ മുമ്പില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കാട്ടാന ശല്യത്തിന് ഉടൻ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ഇനിയും മനുഷ്യ ജീവനുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവിടത്തെ ക്രഷഗാർഡ് പ്രവൃത്തിയും നിലച്ച മട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.