മാ​ന​ന്ത​വാ​ടി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ക്ക് പ​രി​ക്കേ​റ്റു. ബേ​ഗൂ​ർ കോ​ള​നി​യി​ലെ ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ സി​ന്ധു​വാ​ണ് ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ ബേ​ഗൂ​ർ ചേ​മ്പും​കൊ​ല്ലി​ക്ക് സ​മീ​പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി​ന്ധു​വി​നെ റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സി​ന്ധു​വിെൻറ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ കാ​ട്ടാ​ന​യു​ടെ ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​റ​ളി​പൂ​ണ്ട് ഓ​ടി​യ​ടു​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​ർ ഉ​ട​ൻ കാ​റു​മാ​യി ക​ട​ന്നു. പി​ന്നാ​ലെ ആ​ന ത​നി​ക്കു​നേ​രെ തി​രി​ഞ്ഞ് സ്കൂ​ട്ട​ർ കു​ത്തി​മ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​ന്ധു പ​റ​ഞ്ഞു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണാ​ണ് പ​രി​ക്കേ​റ്റ​ത്. സി​ന്ധു​വി​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

Tags:    
News Summary - wild elephant attack; tribal promoter injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.