മാനന്തവാടി: തലപ്പുഴ മക്കിമല മുനീശ്വരൻ കുന്നിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വരുത്തി. പ്രദേശവാസികളായ നടുവീട്ടിൽ മോഹനൻ, നരിക്കോടൻ വാച്ചാലിൽ കൗസല്യ തുടങ്ങിയവരുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം വ്യാപക നാശ നഷ്ടം വരുത്തിയത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി വിവിധ വിളകൾ കാട്ടാന ചവിട്ടിമെതിച്ചും പിഴുതെറിഞ്ഞും നശിപ്പിച്ചു.
മുനീശ്വരൻകുന്ന് ഇക്കോ ടൂറിസത്തിനോട് ചേർന്ന് വനംവകുപ്പ് സ്ഥാപിച്ച ഫെൻസിങ് തകർത്താണ് ആന കൃഷിയിടത്തിലേക്ക് വരുന്നത്. ദിവസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ കാട്ടാനയിറങ്ങി കൃഷി നാശം വരുത്തിയപ്പോൾ വനംവകുപ്പ് ഇടപെട്ട് ഫെൻസിങ് അറ്റകുറ്റ പണികൾ നടത്തി നന്നാക്കിയിരുന്നു. എന്നാൽ, കാലപ്പഴക്കമുള്ള ഫെൻസിങ് വീണ്ടും പലയിടത്തും ദ്രവിച്ചതിനാൽ കാട്ടാനക്ക് ജനവാസ മേഖലയിലേക്കുള്ള പ്രവേശനം എളുപ്പമാവുകയാണ്. ഫെൻസിങ് തകരാറുകൾ പരിഹരിച്ച് ശാശ്വതമായി നന്നാക്കുകയോ ട്രഞ്ച് സ്ഥാപിച്ച് നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.