മാനന്തവാടി: തോൽപെട്ടി വന്യജീവി സങ്കേതത്തിനോട് ചേർന്ന് പ്രവർത്തിച്ചു വന്നിരുന്ന വഴിയോര കച്ചവട സ്ഥാപനങ്ങള്‍ (പെട്ടിക്കടകൾ) കാട്ടാന തകര്‍ത്തു. പ്രദേശവാസികളായ ബാലന്, കമല, കുട്ടപ്പന് എന്നിവരുടെ അഞ്ച് കടകളാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞയാഴ്ച ഇതേസ്ഥലത്ത് സുലൈമാന്‍ എന്ന വ്യക്തിയുടെ കട കാട്ടാന നശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
ഈ കാട്ടാന സ്ഥിരമായി രാത്രി സമയങ്ങളില്‍ റോഡില്‍ ഇറങ്ങുന്നതും കടകള്‍ നശിപ്പിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥിരം ശല്യക്കാരനായ ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.