മാനന്തവാടി: തിരുനെല്ലി ഫോറസ്റ്റ് പരിധിയിലെ ബ്രഹ്മഗിരി എസ്റ്റേറ്റിൽ കുളത്തിൽ വീണ പിടിയാനയെ വനപാലകർ രക്ഷിച്ചു. കുളത്തിൽനിന്ന് ചാലുകീറിയാണ് രണ്ടര മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിൽ വനപാലകരും നാട്ടുകാരും ആനയെ രക്ഷിച്ചത്. രക്ഷിച്ച ആനയെ കാട്ടിലേക്ക് തന്നെ തിരിച്ചയച്ചു.
വ്യാഴാഴ്ച പുലർച്ചെ ശബ്ദം കേട്ടെത്തിയ എസ്റ്റേറ്റ് അധികൃതരാണ് കാട്ടാനയെ കുളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്.
വനത്തോട് ചേർന്നുള്ള ബ്രഹ്മഗിരി എസ്റ്റേറ്റിലാണ് കുളമുള്ളത്. ഡെപ്യൂട്ടി റേഞ്ചര്‍ ജയപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു. രക്ഷാപ്രവർത്തനം. ആനക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനപാലകർ അറിയിച്ചു.
തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരും എൻ.എം.ആർ വാച്ചർന്മാരും നാട്ടുകാരും ചേർന്ന് ചാലുകീറി ആനയെ രക്ഷിക്കുകയായിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ. സുരേന്ദ്രൻ, കെ. രമേശ്, ബീറ്റ് ഫോറസ്റ്റർമാരായ ഡി.ആർ. പ്രപഞ്ച്, വാച്ചർമാരായ പി. വിജയൻ, എം.എം. മേഘ, പി. ബിന്ദു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.