മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂർ കാളിക്കൊല്ലിക്കു സമീപം കാട്ടാനകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് കൊമ്പനാന ചെരിഞ്ഞു.
45 വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്. ബേഗൂർ റേഞ്ചിൽപ്പെട്ട വനത്തിൽ കഴിഞ്ഞ രാത്രി പത്തോടെയാണ് സംഭവമെന്ന് വനപാലകർ പറഞ്ഞു.
ചെരിഞ്ഞ കൊമ്പെൻറ വയറിലും തലയിലും ശ്വാസകോശത്തിലും ഹൃദയത്തിലും ആഴത്തിലുള്ള മുറിവുകളുണ്ട്. വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ജഡം വനത്തിൽ സംസ്കരിച്ചു.
നോർത്ത് വയനാട് ഡി.എഫ്.ഒ രമേശ് ബിഷ്ണോയ്, ബേഗൂർ റേഞ്ച് ഓഫിസർ വി. രതീശൻ, ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.