മാനന്തവാടി: രൂക്ഷമായ വന്യമൃഗ ശല്യത്തിന് തടയിടാന്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന സൗരോർജ തൂക്കുവേലിയിൽ ആദ്യത്തേത് യാഥാർഥ്യമായി. 12.75 ലക്ഷം രൂപ ചിലവഴിച്ച് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാളിന്ദി -കാപ്പികണ്ടി ഭാഗത്താണ് നിർമാണം പൂർത്തിയാക്കിയത്. ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരം ഇതിന്റെ ഗുണം ലഭിക്കും.
സാധാരണ എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി ഇത്തരം വേലി നിർമാണത്തിന് അനുമതി ലഭിക്കാറില്ല. ഒ.ആര്. കേളു എം.എല്‍.എയുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് സർക്കാർ പ്രത്യേകാനുമതി നൽകിയത്. മണ്ഡലത്തില്‍ ഏഴിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മാത്രം മണ്ഡലത്തില്‍ 20.62 കി.മീ ദൂരത്തില്‍ ഇത്തരത്തിൽ വേലി നിർമിക്കുന്നുണ്ട്. വന്യമൃഗശല്യ പ്രതിരോധ പദ്ധതികള്‍ക്കായി വനംവകുപ്പിനെ മാത്രം ആശ്രയിക്കാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കൈകോര്‍ത്ത് പ്രശ്നത്തെ മറികടക്കാനുള്ള ശ്രമമാണ് ഇവിടെ വിജയം കണ്ടത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇത്തരം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.