മാനന്തവാടി: മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ നിർമാണ പ്രവർത്തനങ്ങൾ ഒരുവിധ അനുമതിയും ഇല്ലാതെ. മാനന്തവാടി നഗരസഭയിലെ ഇരുപത്തിഅഞ്ചാം ഡിവിഷനിൽപ്പെട്ട എരുമത്തെരുവ് ചെറ്റപ്പാലം ബൈപാസ് റോഡിലാണ് സ്വകാര്യ വ്യക്തി സംരക്ഷണ ഭിത്തി നിർമിക്കുന്നത്.
മുപ്പതടിയോളം ഉയരത്തിലുള്ള കുന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തിയാണ് നിർമാണം നടത്തുന്നത്. ബുധനാഴ്ച രാവിലെ 11.30 ഓടെ അപകടം നടക്കുമ്പോൾ മുപ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായി ദുരന്തനിവാരണ നിയമപ്രകാരം എല്ലാവിധത്തിലുള്ള മണ്ണെടുപ്പും ജില്ല കലക്ടർ നിരോധിച്ചിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ സബ് കലക്ടറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ കെ. ദേവകി കലക്ടറുടെ ഉത്തരവ് ലംഘിച്ചാണ് നിർമാണം നടത്തുന്നതെന്ന് വ്യക്തമാക്കി.
തങ്ങളുടെ അനുമതി ഇല്ലാതെയാണ് നിർമാണമെന്ന് നഗരസഭ അധികൃതരും അറിയിച്ചു. നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിച്ച മണ്ണുമാന്തിയന്ത്രവും ടിപ്പറും അധികൃതർ കസ്റ്റഡിയിലെടുത്തു. പൊലീസും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.