മാനന്തവാടി: മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയെൻറ പുരക്കല്‍ ഫെമിസ് (29) എന്നിവരാണ് പിടിയിലായത്. മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ജി. രാധാകൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘവും തോല്പെട്ടി എക്സൈസ് ചെക്പോസ്റ്റ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച പുലർച്ച യുവാക്കൾ പിടിയിലായത്.
ആള്‍ട്ടോ കാറില്‍ കടത്തിക്കൊണ്ടുവന്ന 840 മില്ലിഗ്രാം എം.ഡി.എം.എയും കുരുമുളകുപൊടി സ്പ്രേ, കത്തി എന്നിവയും ഇവരിൽനിന്ന് കണ്ടെടുത്തു. മലപ്പുറം, പാലക്കാട്, കാസര്‍കോട് ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതികളാണ് ഇവർ. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.