മീനങ്ങാടി: കേണിച്ചിറ-അരിമുള-മീനങ്ങാടി റൂട്ടിൽ ഞായറാഴ്ച ബസോട്ടമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നിലവിൽ നാലു ബസുകളാണ് ഇതുവഴി ഓടുന്നത്. ഒന്നുപോലും ഞായറാഴ്ച നിരത്തിലിറങ്ങുന്നില്ല. കലക്ഷൻ കുറവാണ് കാരണം പറയുന്നത്.
കോവിഡ് കാലം തുടങ്ങുന്നതിനുമുമ്പ് ഈ റൂട്ടിൽ ബസോട്ടം കാര്യക്ഷമമായിരുന്നു. പതിവുപോലെയായിരുന്നു ഞായറാഴ്ചയും ഓടിയിരുന്നത്. ചെറിയ ഇളവ് വന്നതോടെ ഞായറാഴ്ച ഒഴിച്ച് ബാക്കി ദിവസങ്ങളിൽ ഓടി. ഇളവ് സാധാരണ പോലെയാക്കിയിട്ടും ഇപ്പോൾ ഞായറാഴ്ച ഓടാൻ തയാറാകുന്നില്ല. വൈകീട്ട് ആറു മണിക്കുശേഷം മീനങ്ങാടിയിൽനിന്ന് ബസില്ലാത്തതും പ്രശ്നമാണ്. മുമ്പ് രാത്രി എട്ടര വരെ ബസുണ്ടായിരുന്നു. പെർമിറ്റുണ്ടെങ്കിലും ട്രിപ് കട്ട് ചെയ്യുകയാണ്.
കോഴിക്കോട്ടുനിന്ന് നടവയലിലേക്കുള്ള ഒരു കെ.എസ്.ആർ.ടി.സി ബസ് രാത്രി ഒമ്പതു മണിയോടെ മീനങ്ങാടിയിൽ എത്തിയിരുന്നു. ഇപ്പോൾ അതുമില്ല. കാര്യമ്പാടി, പൂതൂർ, അരിമുള, താഴമുണ്ട, എ.കെ.ജി, പത്തിൽപീടിക, കേണിച്ചിറ എന്നിവിടങ്ങളിലുള്ളവർ ഈ ബസിനെ ആശ്രയിച്ചിരുന്നു. ഞായറാഴ്ചകളിലും ബസുകൾ സാധാരണപോലെ സർവിസ് നടത്താൻ ആർ.ടി.ഒ അടക്കമുള്ളവർ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.