മേപ്പാടി: ഉരുൾ ദുരന്തബാധിതർക്ക് കേടായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതു സംബന്ധിച്ച വിവാദത്തിന് അറുതിയായില്ല. ദുരന്തബാധിതർക്ക് നൽകാൻ റവന്യൂ വകുപ്പ് മേപ്പാടി പഞ്ചായത്തിലേക്ക് നൽകിയ ഭക്ഷ്യവസ്തുക്കളിൽ മൂന്നിലൊന്നു ഭാഗവും ഭക്ഷ്യയോഗ്യമല്ലാത്തതും കേടായതുമാണെന്നാണ് ആക്ഷേപം.
റവന്യൂ വകുപ്പ് മേപ്പാടി പഞ്ചായത്ത് അധികൃതർക്ക് നൽകിയ ഭക്ഷ്യവസ്തുക്കളുടെ 835 ചാക്കുകളിൽ 300ൽപരം എണ്ണത്തിൽ പാക്കിങ് തീയതിയോ ഉപയോഗ കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ലെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. ചാക്കുകൾക്കുള്ളിൽ പുഴുക്കളും കീടങ്ങളും കാണപ്പെടുന്നതായും ടി. സിദ്ദീഖ് എം.എൽ.എ ആരോപിച്ചു. പഞ്ചായത്ത് ടൗൺ ഹാളിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളാണ് ദുരന്തബാധിതർക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലേക്ക് നൽകിയത് പുതിയ ഭക്ഷ്യവസ്തുക്കളെന്ന റവന്യൂ മന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും മന്ത്രിയും ജില്ല ഭരണകൂടവും മറുപടി പറയണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.