മേപ്പാടി: കുന്നമ്പറ്റയിലെ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽനിന്ന് വിതരണം ചെയ്യാത്ത ഭക്ഷ്യക്കിറ്റുകൾ പരിശോധനയിൽ കണ്ടെത്തി. വാർഡ് മെംബർ മുഖേന നൽകി രണ്ട് മാസത്തിലേറെയായിട്ടും വിതരണം ചെയ്യാതെ ഭക്ഷ്യക്കിറ്റുകൾ സാംസ്കാരിക നിലയത്തിൽ സൂക്ഷിച്ചിരിക്കുകയാണെന്ന ആക്ഷേപത്തെ തുടർന്നായിരുന്നു പരിശോധന.
പഞ്ചായത്ത് അസി. സെക്രട്ടറി ബിജിത്തിന്റെ നേതൃത്വത്തിലാണ് കിറ്റുകൾ പരിശോധിച്ച് പിടിച്ചെടുത്തത്. സൂക്ഷിച്ചിരുന്ന സാംസ്കാരിക നിലയത്തിലെ മുറി അദ്ദേഹം പൂട്ടി സീൽ ചെയ്തു.
കിറ്റുകളിലെ സാധനങ്ങളുടെ ഗുണനിലവാരം പിന്നീട് പരിശോധിക്കും. വാർഡ് മെംബർ മുഖേന നാളുകൾക്ക് മുമ്പ് വിതരണം ചെയ്യുന്നതിനായി നൽകിയ ഭക്ഷ്യക്കിറ്റുകളാണ് വിതരണം ചെയ്യാതെ സാംസ്കാരിക നിലയത്തിൽ സൂക്ഷിച്ചിരിക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കൾ വിതരണം നടത്താതെ ബാക്കിയാക്കിയതെന്ന നിലയിലാണ് അവ കസ്റ്റഡിയിലെടുത്തത്. ഗുണനിലവാര പരിശോധന പിന്നീട് നടത്തുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.