തരിയോട്: മൈക്രോ ആര്‍ട്ടായ പെന്‍സില്‍ കാര്‍വിങ്ങില്‍ വയനാട് തരിയോട് സ്വദേശിയും വിദ്യാര്‍ഥിയുമായ ജിത്തു ചെറിയാന്‍ ഏഷ്യന്‍ റെക്കോര്‍ഡിന് അർഹനായി. 48 ഏഷ്യന്‍ രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേരുകള്‍ മൈക്രോ ആര്‍ട്ടിലൂടെ പെന്‍സിലില്‍ കൊത്തിയെടുത്താണ് ജിത്തു ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. ഇതോടൊപ്പം ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്.
സുഹൃത്ത് ജന്മദിനത്തില്‍ നല്‍കിയ ഒരു മൈക്രോ ആര്‍ട്ടില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജിത്തു ഈ മേഖലയിലേക്ക് തിരിഞ്ഞത്. പെന്‍സില്‍ കാര്‍വിങ് സ്വായത്തമാക്കി, പതിനാലര മണിക്കൂര്‍ കൊണ്ടാണ് റെക്കോര്‍ഡിന് സൃഷ്ടികള്‍ തയാറാക്കിയത്. മാനദണ്ഡങ്ങള്‍ പാലിച്ച് സമയബന്ധിതമായാണ് സൃഷ്ടി പൂര്‍ത്തിയാക്കിയത്. ആവശ്യക്കാര്‍ക്ക് പേരും ചിഹ്നങ്ങളുമൊക്കെ പെന്‍സില്‍ കാര്‍വിങ്ങില്‍ ചെയ്തുകൊടുത്ത് പഠനത്തോടൊപ്പം വരുമാനവും കെണ്ടത്തുന്നുണ്ട്.
തരിയോട് അറക്കപ്പറമ്പില്‍ ചെറിയാെൻറയും ഡെസിയുടെയും മകനാണ് ബത്തേരി അല്‍ഫോന്‍സ കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജിത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.