ഉച്ചക്കഞ്ഞി അരി മറിച്ചുവിറ്റ സംഭവം: അധ്യാപകർക്കെതിരെ നടപടിക്ക് ശിപാർശ

മാനന്തവാടി: വിദ്യാർഥികൾക്ക്​ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ചുവിറ്റ സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടിക്ക് ശിപാർശ.

കല്ലോടി സെൻറ് ജോസഫ് യു.പി സ്കൂൾ പ്രധാനാധ്യാപകൻ സാബു പി. ജോൺ, ഉച്ചക്കഞ്ഞി വിതരണ ചുമതലയുള്ള താൽക്കാലിക അധ്യാപകൻ അനീഷ് ജേക്കബ്, കെ.ജെ. ധന്യ എന്നിവർക്കെതിരെ നടപടിയെടുക്കാനാണ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സ്കൂൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാനന്തവാടി എ.ഇ.ഒയുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടിക്കുള്ള ശിപാർശ.

പി.ടി.എ കമ്മിറ്റി പിരിച്ചുവിടാനും ശിപാർശ ചെയ്തിട്ടുണ്ട്. 356 കിലോ അരിയാണ് ദ്വാരകയിലെ സൂപ്പർ മാർക്കറ്റിൽനിന്ന്​ സിവിൽ സപ്ലൈസ് അധികൃതർ കഴിഞ്ഞദിവസം പിടിച്ചെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.