പനമരം: സിഗരറ്റ് ചോദിച്ചു കടയിൽ വന്നയാൾ കടക്കാരിയുടെ ഭർത്താവിനെ അക്രമിച്ച് രക്ഷപ്പെട്ടു. പനമരം ഹൈസ്കൂളിനു സമീപം കച്ചവടം നടത്തുന്ന ഭാര്യയുടെ കടയിലെത്തിയ ഇ.പി. അനിൽ കുമാറിനാണ്(46) മർദനമേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം സിഗരറ്റ് ചോദിച്ചു കടയിൽ വന്നയാളോട് സ്കൂൾ പരിസരത്ത് സിഗരറ്റ് വിൽക്കാൻ പാടില്ലെന്നു പറഞ്ഞപ്പോൾ കടയിൽ കിടന്ന വലിയ ഭരണിയെ പിന്നീട് കടയുടെ ഷെൽട്ടർ താഴ്ത്താൻ ഉപയോഗിക്കുന്ന വടികൊണ്ടും അനിൽ കുമാറിനെ ആക്രമിച്ചു. അനിൽകുമാറിന്റെ ഭാര്യ അതുല്യ നടത്തുന്ന കടയിലായിരുന്നു ആക്രമണം. വൈകീട്ട് ഭാര്യയെ സഹായിക്കാൻ കടയിലെത്തിയതായിരുന്നു കെ.എസ്.ആർ.ടി.സി മാനന്താവാടി ഡിപ്പോയിലെ ഡ്രൈവറായ അനിൽകുമാർ. പരിക്കേറ്റ അനിൽ കുമാർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംഭവത്തിനു ശേഷം പ്രതികൾ ചാലിൽ ഭാഗത്തെ മണന്തന ഹബീബിന്റെ വീടിന്റെ ജനൽ ചില്ലകളും അടിച്ചു തകർത്തു. മൂന്നു പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.