ഗൂഡല്ലൂർ: നിയന്ത്രണംവിട്ട് ലോറിയിൽ നിന്ന് തെറിച്ചു വീണ് റോഡിൽ കിടന്ന ഡ്രൈവറുടെ ജീവൻ രക്ഷിച്ച നീലഗിരി പൊലീസിന് അഭിനന്ദന പ്രവാഹം.
നാടുകാണി വഴിക്കടവ് ചുരത്തിൽ തമിഴ്നാട് അതിർത്തിയിലെ രണ്ടാം വളവിലാണ് മൈസൂർ ഭാഗത്തുനിന്ന് കേരളത്തിലെ പാലക്കാട് ഭാഗത്തേക്ക് പച്ചക്കറികളുമായിപോയ പിക്കപ്പ് മറിഞ്ഞ് ഡ്രൈവർ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി അഭിലാഷ് അപകടത്തിൽപെട്ടത്. ചരക്ക് വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ ഇതുവഴി പോകുന്നത്.
അപകട സമയത്താണ് നീലഗിരി ക്യൂബ്രാഞ്ച് പൊലീസ് ഇൻസ്പെക്ടർ സത്യമൂർത്തി എസ്.ഐ മരക്കാർ അടങ്ങിയ സംഘം അതുവഴി എത്തിയത്. ഡ്രൈവർ വീണു കിടക്കുന്നത് കണ്ട ഇവർ ഇറങ്ങി പരിശോധിക്കവെ ശ്വാസം നിലച്ചിട്ടിെല്ലന്ന് കണ്ട് ഉടൻ അടിയന്തര ചികിത്സ നൽകിയതോടെ അഭിലാഷ് കണ്ണു തുറക്കുകയായിരുന്നു. ഉടൻ കേരള പൊലീസിൽ വിവരം നൽകി. അവർ ആംബുലൻസുമായി എത്തി കേരളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തക്കസമയത്തെ ഇടപെടലാണ് ഒരു ജീവൻ രക്ഷിക്കാനായത്. ഡ്രൈവറെ രക്ഷപ്പെടുത്തുന്ന രംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.