പൊഴുതന: മലയോര മേഖലയായ പൊഴുതന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുരങ്ങുകളുടെ ശല്യം കർഷകർക്കു കനത്ത പ്രഹരമാകുന്നു. നാളികേര കർഷകരും വാഴ കർഷകരുമാണ് വാനരശല്യം കൊണ്ടു പൊറുതിമുട്ടിയിരിക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് കുരങ്ങുകൾ വരുത്തുന്നത്.
ആനോത്ത്, മേൽമുറി, അമ്മാറ, പാറത്തോട് പ്രദേശങ്ങിലാണ് കുരങ്ങുശല്യം ഏറ്റവും രൂക്ഷം. പാകമാകാത്ത തേങ്ങ പറിച്ചു തിന്നുന്നതിനാൽ പ്രദേശങ്ങളിലെ കർഷകർക്ക് വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും മിക്കപ്പോഴും കിട്ടാറില്ല. കൂട്ടത്തോടെ കാടിറങ്ങി അക്രമസ്വഭാവവും കാട്ടുന്നതായി നാട്ടുകാർ പറഞ്ഞു. നിപ അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും ജാഗ്രതയിലാണ്.
കാട്ടുമൃഗങ്ങൾ കൃഷിനശിപ്പിച്ചാൽ കർഷകർക്കു നഷ്ടപരിഹാരം കൊടുക്കണമെന്ന നിയമം ഉണ്ടെങ്കിലും അതും കടലാസിൽ ഒതുങ്ങുകയാണ്. വന്യമൃഗശല്യം കാരണം പല കർഷകരും കൃഷിയിൽനിന്നു തന്നെ വഴിമാറി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. പൊഴുതന പഞ്ചായത്ത് പരിധിയിൽ കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കൃഷി നശിച്ചവർക്ക് വനംവകുപ്പ് അടിയന്തരമായി സഹായം നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.