പൊഴുതന: ഓണം അവധി ദിവസങ്ങളിലടക്കം പ്രകൃതി മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികൾ എത്തുമ്പോഴും കുറിച്യർമല വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ് കുപ്പത്തൊട്ടിയാവുകയാണ് പ്രദേശം. സ്വകാര്യ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം നിലനിൽക്കുന്ന പ്രദേശം മരങ്ങളും അപൂർവയിനം സസ്യങ്ങളും മത്സ്യങ്ങളും ഉൾപ്പെടുന്ന ജൈവ വൈവിധ്യ സാമ്പത്തുള്ളിടമാണ്. സഞ്ചാരികൾ നിറയുമ്പോഴും അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുന്നതിനും സാമൂഹിക വിരുദ്ധ ശല്യം തടയാനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
സൗകര്യമൊരുക്കിയാല്‍ ഈ പ്രദേശത്ത് സഞ്ചാരികളൊഴുകിയെത്തും. പൊഴുതന പഞ്ചായത്തിന് അധിക വരുമാനവും ആളുകൾക്ക് തൊഴിൽസാധ്യതക്ക് സാഹചര്യവും ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. നിരവധി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് അപൂർവ കാഴ്ചയാണ്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ ഭാഗമായ കുറിച്യർമല നിലകളിൽ ഒഴുകിയെത്തുന്ന ഇവിടെ കടുത്ത വേനലിലും വെള്ളം സുലഭമാണ്. പൊഴുതന ടൗണിൽനിന്ന് നാലു കിലോമീറ്റർ അകലെ കുറിച്യർമല തേയില ഫാക്ടറിക്ക് സമീപത്താണ് വെള്ളച്ചാട്ടം. അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തിയാല്‍ ഹൈറേഞ്ചിലേക്കെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇവിടം മാറും.വെള്ളച്ചാട്ടത്തിന്റെ സമീപമുള്ള സ്ഥലങ്ങൾ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സാഹസിക വിനോദ സഞ്ചാര വികസനം കൊണ്ടുവന്നാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.