പൊഴുതന: സ്വന്തമായി കുറച്ച് സ്ഥലം, അവിടെ കൊച്ചുവീട് എന്നത് ഭൂദാനം കോളനിവാസികളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ്. മാറി വന്ന സര്‍ക്കാറുകള്‍ ഈ കോളനിക്കാരുടെ കാര്യത്തില്‍ ഒരു താല്പര്യവും പ്രകടിപ്പിച്ചില്ല. കടുത്ത ദുരിതം പേറുകയാണ് കുടുംബങ്ങൾ.
പൊഴുതന പഞ്ചായത്തിലെ 10ാം വാർഡിൽ ഉൾപ്പെട്ട കറുവാൻതോട് കോളനിയിൽ കാട്ടുനായ്ക്ക വിഭാഗത്തിലെ 10 കുടുംബങ്ങളാണ് താമസിക്കുന്നത്. സൗത്ത് വയനാട് വനമേഖലയോട് ചേർന്ന് താമസിക്കുന്ന കോളനിയിൽ പതിറ്റാണ്ടുകളായി വികസനം അകലെയാണ്. വന്യമൃഗശല്യവും താമസ സ്ഥലങ്ങളുടെ അടിസ്ഥാന സൗകര്യക്കുറവും മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥ.
മാവോവാദി ഭീഷണിയുള്ള പ്രദേശമായതിനാൽ വനത്തിൽ കയറി തേൻ, നെല്ലിക്ക, വിറക് തുടങ്ങിയവ ശേഖരിക്കാൻ വരെ കഴിയാത്ത സ്ഥിതിയാണ് മിക്ക കുടുംബാംഗങ്ങൾക്കും.
പൊഴുതന ടൗണിൽ നിന്ന് വീട്ടാവശ്യത്തിനുള്ള സാധങ്ങൾ കോളനിയിൽ എത്തിക്കാൻ ഓട്ടോറിക്ഷ വിളിച്ചാൽ 150 രൂപ നൽകണം. വര്‍ഷങ്ങളായി ദുരിതം പേറി ജീവിക്കുന്ന ഇവര്‍ക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ല. സ്വന്തമായൊരു കൂരയെന്ന ഒരേയൊരു സ്വപ്നം മാത്രം. അതിന് പുനരധിവാസം മാത്രമാണ് പരിഹാരം.
നല്ല സൗകര്യമുള്ള സ്ഥലം ലഭിച്ചാൽ മാറിത്താമസിക്കാൻ തയാറാണ് മിക്ക കുടുംബാംഗങ്ങളും. തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ ഉണ്ടാകും. പിന്നീട് ദുരിതം തുടരുേമ്പാൾ ആരും തിരിഞ്ഞുനോക്കുന്നില്ല. ഇത്തവണയും വാഗ്ദാനങ്ങൾക്ക് കുറവുണ്ടായില്ല. ഇനിയുമെത്രനാൾ കാത്തിരിക്കണം എന്നാണ് ഗോത്രസമൂഹത്തിെൻറ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.