പൊഴുതന: പൊഴുതന ടൗണിലെ തെരുവുനായ് ശല്യത്തിന് പരിഹാരമില്ല. ഇവയുടെ ശല്യം വർധിച്ചതോടെ ആളുകൾ ഭീതിയിലാണ്. കഴിഞ്ഞ ഏറെക്കാലമായി നേരമിരുളുന്നതോടെ മാർക്കറ്റ് പരിസരം ഉള്‍പ്പെടെ ടൗണിന്റെ പല ഭാഗങ്ങളും തെരുവുനായ്ക്കള്‍ കീഴടക്കുന്നത് ടൗണിലെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അത്തിമൂല ജങ്ഷൻ, എൽ.പി സ്കൂൾ റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവ പകല്‍ സമയത്ത് പോലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കാല്‍നടയാത്രക്കാർ തെരുവുനായ്ക്കളെ ഭയന്ന് വേണം സഞ്ചരിക്കാൻ. ഇവ ഇരുചക്ര വാഹനങ്ങള്‍ക്ക് കുറുകെ ചാടുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ആനോത്ത് പാലത്തിന് സമീപം സ്കൂട്ടറിന് മുന്നിൽ നായ് ചാടി യുവാവിന് പരിക്കേറ്റിരുന്നു. തെരുവ്നായ്ക്കളുടെ എണ്ണം കുറക്കാന്‍ പദ്ധതി ഉണ്ടായിട്ടും അവ കൃത്യമായി നടപ്പാക്കാത്തതാണ് എണ്ണം വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന പരാതിയും പ്രദേശവാസികള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നത് തടയാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.