പൊഴുതന: പൊഴുതന പഞ്ചായത്തിലെ ജനവാസ മേഖലകളിലും പൊതുസ്ഥലത്തും മാലിന്യം തള്ളുന്നത് ജനങ്ങളെ പ്രയാസത്തിലാക്കുന്നു. അച്ചൂർ പാറത്തോട് റൂട്ടിൽ താഴെ അച്ചൂർ, കുറിച്യാർമല ജങ്ഷൻ, സുഗന്ധഗിരി എന്നിവിടങ്ങളിലെ റോഡരികിലാണ് മാലിന്യം തള്ളുന്നത്. അറവുമാലിന്യം ഉൾപ്പെടെ ചാക്കിൽകെട്ടിയാണ് ഇരുട്ടിന്റെ മറവിൽ കൊണ്ടുതള്ളുന്നത്.ഇത് സമീപത്തെ പുഴകൾക്കും ഭീഷണിയാവുന്നു. വേങ്ങത്തോട് ജങ്ഷന് സമീപം ബസ് സ്റ്റോപ്പിന് മുന്നിൽ ഭക്ഷണാവശിഷ്ടങ്ങളും അറവു മാലിന്യവും തള്ളിയവയിലുണ്ട്. കൊതുകിലൂടെയും മറ്റും പകർച്ചവ്യാധി പടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ദുർഗന്ധം കാരണം പ്രദേശത്ത് മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.