കല്പറ്റ: സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള ലൈസന്സിെൻറ മറവില്‍ കര്‍ണാടകയില്‍നിന്നു കേരളത്തിലേക്ക് കടത്തിയത് മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റ്.
മദ്യം നിര്‍മിക്കാനുള്ള എക്സ്ടാ ന്യൂട്രല്‍ ആള്‍ക്കഹോള്‍ (ഇ.എന്‍.എ) ആണ് പിടികൂടിയതെന്ന് കോഴിക്കോട് റീജനല്‍ കെമിക്കല്‍ എക്സാമിനേഷന് ലാബില്‍നിന്നു എക്സൈസ് അധികൃതര്‍ക്ക് വിവരം ലഭിച്ചു.
കഴിഞ്ഞ മേയിലാണ് മുത്തങ്ങ പൊന്‍കുഴിയില്‍ നിന്നു എക്സൈസ് അധികൃതര്‍ 11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടുന്നത്.
പരിശോധനാ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ ഔദ്യോഗികമായി എക്സൈസ് വകുപ്പിനു ലഭിക്കും.
11,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി മാസങ്ങളായിട്ടും ഇതിനു പിന്നിലുള്ളവരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലബോറട്ടറി പരിശോധനാഫലം വൈകുന്നതാണ് കേസിെൻറ മുന്നോട്ടുള്ള പോക്കിന് തടസ്സമാകുന്നതെന്നായിരുന്നു ഉദ്യോഗസ്ഥ വാദം.
ലോക്ഡൗണിെൻറ മറവില്‍ സാനിറ്റൈസര്‍ നിര്‍മിക്കാനെന്ന വ്യാജേനെയാണ് സ്പിരിറ്റ് കടത്തിയത്. ഇതിനു മുമ്പും ഈ രീതിയില്‍ നിരവധി ലോഡ് സ്പിരിറ്റ് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് വിവരം.
സ്പിരിറ്റ് കൊണ്ടുവന്ന ലോറിയിലെ ഡ്രൈവര്‍ ഇബ്രാഹിം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടും കേസ് അന്വേഷണം കാര്യക്ഷമമായിട്ടില്ല.
കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്നും ഇബ്രാഹിം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.