കൽപറ്റ: ഗോത്രമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ ഗുണമേന്മ മെച്ചപ്പെടുത്താനും കൊഴിഞ്ഞുപോക്ക് തടയാനും കർമപദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തിയ ജില്ലതല യോഗത്തിലാണ് തീരുമാനം.
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയല്‍, ഹാജരില്ലായ്മ, മുഴുവന്‍ വിദ്യാര്‍ഥികളെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷ എഴുതിക്കല്‍, പഠനപരിപോഷണ പദ്ധതികളാണ് കര്‍മപദ്ധതിയിൽ ഉള്‍പ്പെടുത്തുന്നത്.
പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഗോത്രമേഖലയിലെ വിദ്യാർഥികള്‍ക്ക് വിദ്യാലയം എന്റെ കൂടെ ഇടമാണെന്ന് തോന്നിപ്പിക്കും വിധമാകണമെന്ന് ജില്ലതല പരിപാടി ഉദ്ഘാടനം ചെയ്ത് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ കൂട്ടായ്മയോടെ ഉന്നതികള്‍ സന്ദര്‍ശിച്ച് ഉത്തരവാദിത്തത്തോടെ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. വിദ്യാര്‍ഥികൾ സ്കൂളുകളിൽ എത്തിയില്ലെങ്കില്‍ വാര്‍ഡ് അംഗങ്ങള്‍, പ്രമോട്ടര്‍മാര്‍, അധ്യാപകര്‍ എന്നിവർ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും എം.എല്‍.എ പറഞ്ഞു.
സ്കൂളുകളില്‍ കായിക വിദ്യാഭ്യാസം ശക്തമാക്കണം. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സോഷ്യല്‍ സര്‍വിസ് ഡിവിഷന് അംഗം മിനി സുകുമാരന്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കലക്ടര്‍ ഡി.ആര്. മേഘശ്രീ, ബിന്ദു പി. വര്‍ഗീസ്, സി.എ. സന്തോഷ്, വി.എ. ശശീന്ദ്രവ്യാസ്, ആര്. ശരത്ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.