കല്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതുവരെ യൂത്ത് കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഉരുള്‍ ദുരന്തബാധിതരെ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ മേപ്പാടിയില്‍നിന്ന് കല്പറ്റയിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തബാധിതരുടെ പുനരവധിവാസത്തിന്റെ ഭാഗമായി 30 വീടുകള്‍ നല്‍കാനുള്ള നടപടികളുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണ്.
എന്നാല്‍, സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ സമാപനയോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, ഭാരവാഹികളായ ജോമോന് ജോസ്, ഒ.ജെ. ജെനീഷ്, കെ.പി.സി.സി മെംബര്‍മാരായ കെ.ഇ. വിനയന്, പി.പി. ആലി, സംഷാദ് മരയ്ക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.