കണിയാമ്പറ്റ: പുതുവത്സര തലേന്ന് ആദിവാസി ബാലികമാരെ മൈസൂരുവിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കളെ കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
കമ്പളക്കാട് മുഹമ്മദ് നൗഫൽ (18), കണിയാമ്പറ്റ ഷമീം(19) എന്നിവരെയാണ് പോക്സോ നിയമപ്രകാരവും, പട്ടികജാതി അതിക്രമം തടയൽ നിയമം അനുസരിച്ചും അറസ്റ്റ് ചെയ്തത്. ഡിസംബർ 31നാണ് സംഭവം.
പുതുവത്സരം ആഘോഷിക്കാനെന്ന പേരിലാണ് പെൺകുട്ടികളെ മൈസൂരുവിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന ഒരു രക്ഷിതാവിെൻറ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മാനന്തവാടി എസ്.എം.എസ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.