വെള്ളമുണ്ട: വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന മുട്ട കഴിക്കാത്ത വിദ്യാർഥികൾക്ക് പഴം നൽകണമെന്ന സർക്കാർ നിർദേശം പല വിദ്യാലയങ്ങളും പാലിക്കുന്നില്ലെന്ന് രക്ഷിതാക്കൾ. സർക്കാർ വിദ്യാലയങ്ങൾക്ക് നൽകിയ നിർദേശപ്രകാരം മാസത്തിൽ നാലു മുട്ട ഒരു കുട്ടിക്ക് നൽകണം. മുട്ട കഴിക്കാത്ത കുട്ടികൾക്ക് മുട്ടയുടെ വിലയ്ക്ക് സമാനമായ നേന്ത്രപ്പഴം നൽകണമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, പല വിദ്യാലയങ്ങളിലും ഈ ഉത്തരവ് പാലിക്കുന്നില്ല. കുട്ടികൾ മുട്ട കഴിക്കുന്നില്ലെന്ന് പറഞ്ഞ് മുട്ടയുടെ എണ്ണം കുറക്കുകയും മിച്ചം വരുന്ന പണം വകമാറ്റുകയുമാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം.
മുട്ട കഴിക്കാൻ നല്ലൊരു ശതമാനം കുട്ടികളും തയാറാവുന്നില്ലെന്ന് വിദ്യാലയങ്ങളിൽനിന്നും കാലങ്ങളായി ഉയരുന്ന പരാതിയാണ്. കോവിഡിന് മുമ്പു വരെ വിദ്യാലയങ്ങളിൽ മുട്ട കഴിക്കാത്തവർക്ക് പഴം നൽകിയിരുന്നെങ്കിലും കോവിഡിന് ശേഷം പല വിദ്യാലയങ്ങളിലും ഇത് പൂർണമായി നിലച്ചു. മേലുദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകുമ്പോൾ മുഴുവൻ കുട്ടികളും മുട്ട കഴിക്കുന്നുണ്ടെന്ന് കണക്ക് നൽകുകയാണ്.
പഴം വിതരണം ചെയ്താൽ മുഴുവൻ കുട്ടികളും കഴിക്കുമെന്ന് വിദ്യാലയങ്ങളിലെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികൾ കുറവുള്ള വിദ്യാലയങ്ങളിൽ ഇത് നഷ്ടത്തിന്റെ കണക്ക് കൂട്ടുമെങ്കിലും വലിയ വിദ്യാലയങ്ങളിൽ ഇത് ബാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.