വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യശേഖരണം സമയബന്ധിതമായും കുറ്റമറ്റതായും നടത്തുന്നതിന് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് എല്ലാവീട്ടിലും സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ക്യു.ആര് കോഡ് പതിപ്പിക്കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും സ്ഥാപനങ്ങളിലും ഹരിത കർമസേന ക്യു.ആര് കോഡ് പതിപ്പിക്കും.
ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.എം. അനില്‍കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സീനത്ത് വൈശ്യൻ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.