വൈത്തിരി: തളിപ്പുഴ, അറമല എന്നിവിടങ്ങളിൽ ദിവസങ്ങളായി കാട്ടാനശല്യം രൂക്ഷം. നിരവധി പേരുടെ കൃഷി നശിപ്പിച്ച ആനകൾ ഒരു റിസോർട്ടിന്റെ മുറ്റത്തുള്ള സാമഗ്രികളും നശിപ്പിച്ചു. കൂട്ടത്തോടെയാണ് ആനകളെത്തുന്നത്.
ദിവസങ്ങളായി പൂക്കോട് തടാകം ജങ്ഷനോടടുത്ത ജനവാസ കേന്ദ്രത്തിൽ എത്തിയ ആന ഇവിടെയുള്ള റിസോർട്ടിന്റെ മുറ്റത്തുള്ള സാമഗ്രികളും പൂച്ചെടികളും നശിപ്പിച്ചു. തോമസിന്റെ കൃഷിവിളകളും നശിപ്പിച്ചു. തളിപ്പുഴയിലെത്തിയ ആനകൾ കെ.പി. സെയ്തലവിയുടെ പറമ്പിൽ വ്യാപകമായി കൃഷിനശിപ്പിച്ചു. ലക്കിടി അറമലയിൽ ദിവസങ്ങളായി ആനകൾ തമ്പടിച്ചിരിക്കുകയാണ്.
ഇവിടെ നിന്നാണ് ആനകൾ പലവഴിക്കും തിരിഞ്ഞു കൃഷിനാശങ്ങളുണ്ടാക്കുകയാണ്. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തുന്നുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.