വൈത്തിരി: വയനാട് ചുരത്തിലെ നവീകരണപ്രവൃത്തി മൂലമുള്ള ഗതാഗത നിയന്ത്രണം തുടങ്ങി. വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങൾക്കാണ് ഒക്ടോബർ ഏഴു മുതൽ 11 വരെ പ്രവൃത്തി നടക്കുന്ന പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വളവുകളിലെ കുഴികൾ അടക്കുക, ടാറിങ്, ഇന്റർലോക്ക് കട്ടകൾ ബലപ്പെടുത്തുക തുടങ്ങിയ പണികളാണ് നടക്കുന്നത്. അടിവാരം മുതൽ ലക്കിടി വരെയാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളിൽ കുഴികൾ അടക്കുകയും രണ്ട്, നാല് വളവുകളിലെ ഇന്റർലോക്ക് കട്ടകൾ താഴ്ന്നുപോയത് ലെവലാക്കുകയുമാണ് ചെയ്യുക. അടിവാരം മുതൽ ലക്കിടി വരെയുള്ള ചുരം റോഡിലെ മറ്റു കുഴികളും അടക്കും. ചുരം വളവുകളിൽ ഉണ്ടായ കുഴികൾ താൽക്കാലികമായി അടച്ചിരുന്നു.
അതേസമയം, മഴ പണിക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. കുഴികൾ അടക്കുന്ന പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും റീ ടാറിങ് മഴ മൂലം തടസ്സപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.