വൈത്തിരി: അവധി ദിനത്തിൽ വയനാട്ടിലേക്ക് പുറപ്പെട്ട സഞ്ചാരികളും യാത്രക്കാരും ചുരത്തിൽ കുടുങ്ങിയത് മണിക്കൂറുകൾ. ശനിയാഴ്ച ഉച്ചയോടെ ഏഴാം വളവിന് സമീപം ചരക്കുലോറി കേടുവന്നതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം മണിക്കൂറുകൾ നീണ്ടു. പിന്നീട് ലോറി ഒരു വശത്തേക്ക് മാറ്റിയിട്ടുവെങ്കിലും തടസ്സം ഏറെനേരം നീണ്ടു. ഇതിനിടെ എട്ടാം വളവിന് സമീപം കർണാടക ട്രാൻസ്പോർട്ട് ബസ് കേടുവന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
ജില്ലയിലേക്കുള്ള വാഹനങ്ങളുടെ എണ്ണം കൂടി വർധിച്ചതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകൾ നീണ്ടു. രാത്രി വൈകിയും കുരുക്ക് നീണ്ടു. ശനിയാഴ്ച മൂന്നു മണിക്ക് ഒന്നാം വളവിന് സമീപം മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു യുവതിക്കു പരിക്കേറ്റു. രണ്ടു കാറുകളും ഒരു ബൈക്കുമാണ് അപകടത്തിൽപെട്ടത്. തിരക്കുമൂലം ഇന്നലെ ഉച്ചക്ക് തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകിയും നീണ്ടു. മണിക്കൂറുകളെടുത്താണ് പലർക്കും ചുരം കടക്കാനായത്. ചുരത്തിലും ലക്കിടിയിലും കോട മൂടുന്നതും ഗതാഗതത്തെ ബാധിക്കുന്നുണ്ട്. അവധിദിനത്തിലെയാത്രക്കാരുടെ ഒഴുക്കാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.