വൈത്തിരി: പൂക്കോട് തടാകത്തിനു സമീപം കുതിരയുടെ ചവിട്ടേറ്റ് യുവാവിന് പരിക്ക്. അതേസമയം, വിരണ്ട കുതിരയെ കണ്ട് ഭയന്നോടിയപ്പോൾ യുവാവിന് വീണ് പരിക്കേറ്റതാണെന്നും കുതിരയുടെ ചവിട്ടേറ്റിട്ടില്ലെന്നും കുതിരയുടെ ഉടമ പറഞ്ഞു.
മലപ്പുറം സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. കുതിരയും ഒമ്പതുമാസം പ്രായമുള്ള കുട്ടിയും താമസിക്കുന്ന ലയത്തിൽ വെച്ചാണ് മലപ്പുറം സ്വദേശിയായ മുഷറഫ്(19) എന്ന യുവാവിന് പരിക്കേറ്റത്.
തടാകം പാർക്കിംഗ് ഏരിയയോട് ചേർന്നുള്ള ഭാഗത്തുള്ള ശുചിമുറിയിൽ പോയപ്പോൾ കുതിര തന്റെ നേരെ പാഞ്ഞടുക്കുകയും ഓടി രക്ഷപ്പെടുന്നതിനിടയിൽ കുഴിയിൽ വീണ തന്റെ ദേഹത്തേക്ക് ചാടിയ കുതിരയുടെ ചവിട്ടേറ്റാണ് കാലൊടിഞ്ഞതെന്നുമാണ് മുഷറഫ് പറയുന്നത്.
എന്നാൽ, സ്വകാര്യ സ്ഥലത്തു താമസിപ്പിച്ചിരിക്കുന്ന കുതിരയുടെ അടുത്തേക്ക് ഒരു ബസിൽ വന്ന യാത്രക്കാർ ഒന്നിച്ചെത്തുകയായിരുന്നെന്നാണ് കുതിരയുടെ ഉടമ പറയുന്നത്. ഇവർ കുതിരക്കുട്ടിയെ തൊടാനും സെല്ഫിയെടുക്കാനും ശ്രമിക്കുന്നതിനിടെ വിരണ്ട കുതിരയെ കണ്ട് യുവാവ് പേടിച്ചോടുകയും ഇതിനിടെ വഴിയിൽ വീണ് പരിക്കേൽക്കുകയുമായിരുന്നെന്നാണ് കുതിരയുടെ ഉടമസ്ഥൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.